Ind disable

Malayalam Literature


പ്രാചീന മലയാളസാഹിത്യം

എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വിവക്ഷിക്കുന്നത്. പ്രാചീനകാലത്ത്, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്.പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കരിന്തമിഴ് കാലമെന്നും മലയാണ്മക്കാലമെന്നും.
         കരിന്തമിഴ് കാലംപഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും, പതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
                  മലയാണ്മക്കാലംപഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയഅയി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടംമുതലാണ്ഒരുവിധംവ്യക്തമായമലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്. ആദിദ്രാവിഡഭാഷയും,സംസ്കൃതവുംകലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ. മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകം' ആവിർഭവിച്ചത്ഈകാലഘട്ടത്തിലാണ്."ഭാഷാസംസ്കൃതയോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാക്ഷരമെതുകമോന വൃത്തവിശേഷയുക്തം പാട്ട്" എന്ന് പാട്ടിന്റെ ലക്ഷണവും. പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
പതിനാലാം ശതകം
        പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മ) സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി. അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി. പക്ഷേ, ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു.
പതിനഞ്ചാം ശതകം
        പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാട്ടും, മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു. നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാളല്ലൂർ ശങ്കരപ്പണിക്കർ,മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്. കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവത്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു. പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്. ശ്രീവല്ലഭകീർത്തനം, നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്.
                   പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു. മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.
പതിനേഴാം ശതകം മുതലുള്ള കാലഘട്ടത്തെ മലയാള കാലം എന്നു ഭാഷാശാസ്ത്രജ്ഞർ വിശേഷിപ്പിച്ചുകാണുന്നു. ഭാഷയുടെ നവീനകാലമാണിത്.

നവീന മലയാളസാഹിത്യം

ക്ലാസിക്കൽ കാലഘട്ടം

                 ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം. എങ്കിലും, കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചുനടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് തുഞ്ചത്തെഴുത്തച്ഛനിലാണ്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന അദ്ദേഹം ഇന്ന് 'മലയാളഭാഷയുടെ പിതാവ്' എന്ന് പ്രകീർത്തിക്കപ്പെടുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം എന്നിവയാണ്.
         പൂന്താനത്തിന്റെ 'ജ്ഞാനപ്പാന'യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു. ഉണ്ണായിവാര്യർ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു. തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി. വെണ്മണിക്കവികളുടെ 'പച്ചമലയാളം' രീതി ഭാഷാസാഹിത്യത്തിന് ആധുനികതയിലേക്കുള്ള പാത വെട്ടിത്തെളിച്ചു.

ആധുനിക കാലഘട്ടം

             പദ്യസാഹിത്യത്തോടൊപ്പം ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ മഹത്തരമാണ്. ഇവരിരുവരുംരണ്ടുപക്ഷത്തുനിന്ന്നയിച്ച ദ്വിതീയാക്ഷരപ്രാസവാദം ചൂടേറിയസാഹിത്യചർച്ചകൾക്കുംകേശവീയം പോലെയുള്ള മികച്ച കൃതികളുടെ ജനനത്തിനും കാരണമായിത്തീർന്നു.
'കവിത്രയം' എന്നറിയപ്പെടുന്ന കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കൃതികളും മലയാളസാഹിത്യത്തെ സമ്പന്നമാക്കി.
                  ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഭാവഗീതങ്ങളും,വൈലോപ്പിള്ളിയുടെയും, ജി.ശങ്കരക്കുറുപ്പിന്റെയും ഇടശ്ശേരിയുടെയുംകവിതകളും മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചു.

ഉത്തരാധുനിക കാലഘട്ടം

പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും. ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപക രുടെ ഇട് യിൽ] ഭിന്നാഭിപ്രായ് മാണുള്ളത്.
ഗദ്യസാഹിത്യം

നാടകങ്ങൾ

              സംസ്കൃതനാടകശൈലി പിന്തുടർന്ന് വളരെ പണ്ടുമുതൽക്കുതന്നെ മലയാളത്തിലും അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ട്. ഗദ്യവും പദ്യവും കലർന്ന മിശ്രശൈലിയാണ് ആദ്യകാല നാടകങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് അത് ഗദ്യരൂപത്തിലേക്ക് വഴിമാറി. എ.ആർ. രാജരാജവർമയുടെ 'മലയാള ശാകുന്തളം', വി.ടി. ഭട്ടതിരിപ്പാടിന്റെ സാമൂഹിക നാടകങ്ങൾ, കെ. ദാമോദരന്റെ 'പാട്ടബാക്കി', തോപ്പിൽ ഭാസി, സി.ജെ. തോമസ് തുടങ്ങിയവർ രചിച്ച നാടകങ്ങൾ എന്നിവയെല്ലാ മലയാള നാടകസാഹിത്യത്തിന്റെ മുതൽക്കൂട്ടുകളാണ്.

ചരിത്രാഖ്യായികകൾ

മലയാളത്തിൽ ചരിത്രാഖ്യായികകൾ എഴുതിയ ആദ്യത്തെ നോവലിസ്റ്റ് സി വി രാമൻപിള്ളയാണ്. തിരുവിതാം രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മൂന്നു നോവലുകളാണ്സി.വിരചിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മ(1891) ധർമ്മരാജാ (1913) രാമരാജാ ബഹദൂർ( 1918-19) എന്നിവയാണ് സി വി രചിച്ച ചരിത്ര നോവലുകൾ. മലയാള നോവൽസാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ആഖ്യായികാകാരന്മാരിൽ ഒരാളാണ് സി വി രാമൻ പിള്ള. ചിലപ്പതികാരം, മണിമേഖല എനീ സംഘസാഹിത്യ കൃതികളെ ഉപജീവിച്ച് ശുചീന്ദ്രം പി. താണുപിള്ള രചിച്ചതാണ് ചെങ്കുട്ടുവൻ അഥവാ ഏ ഡി രണ്ടാം ശതകത്തിലെ ഒരു ചക്രവർത്തി എന്ന കൃതി . പിന്നീട് പെരുമാൾ വാഴ്ചയെ ആധാരമാക്കി അപ്പൻ തമ്പുരാൻ രചിച്ച ഭൂതരായർ (1923) ഐതിഹ്യാധിഷ്ഠിത കല്പിതകഥകളിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. ആദികേരള സമൂഹത്തിന്റെ ആചാര സംസ്കൃതികളെ പണ്ഡിതോചിതമായി ആവിഷ്കരിക്കാൻ ഈ നോവലിൽ അപ്പൻ തമ്പുരാനു കഴിഞ്ഞിട്ടുണ്ട്. ഭൂതരായരെ അനുകരിച്ച് കെ രാമൻ നമ്പ്യാർ രചിച്ച കൃതിയാണ് ഗോദവർമ്മ(1923) . അമ്പാടി നാരായണപ്പൊതുവാളിന്റെ കേരളപുത്രൻ(1925) ആണ് പെരുമാൾ ഭരണകാലത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട മറ്റൊരു കൃതി. ഭൂതരായരെ പലനിലയിലും ഓർമ്മിപ്പിക്കുന്ന ഒരു കൃതിയാണിതെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. മാർത്താണ്ഡവർമ്മയ്ക്കു മുൻപ് പത്മനാഭപുരം രാജധാനിയാക്കി വേണാട്ടു വാണിരുന്ന രാജാക്കന്മാരുടെ കാലമാണ് വിദ്വാൻ ജി ആർ വെങ്കിട വരദ അയ്യങ്കാരുടെ കേരളചക്രവർത്തി ഉദയമാർത്താണ്ഡൻ(1930) എന്ന കൃതിയുടെ വിഷയം. ചരിത്രപരമായ അംശങ്ങൾ തീരെയില്ലെന്നു തന്നെ പറയാവുന്ന ഈ കൃതിയെ വെറും റൊമാൻസ് കൃതിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ചില നിരൂപകർക്ക് അഭിപ്രായമുണ്ട്. കപ്പന കൃഷ്ണമേനോൻ ചേരമാൻ പെരുമാൾ, വള്ളിയംബ റാണി മുതലായ ചരിത്രസ്പർശമുള്ള കൃതികൾ രചിച്ചതിനുപുറമേ കേരളവർമ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിയ്ക്കുകയുണ്ടായി. ശങ്കരാചാര്യർ കഥാപാത്രമായി കടന്നു വരുന്ന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ ഒടുവിലത്തെ ചേരചക്രവർത്തിയാണെന്നു കരുതപ്പെടുന്ന പെരുമാളിനെ സംബന്ധിച്ച ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ്. വയനാടിന്റെ പശ്ചാത്തലത്തിൽ യാതൊരു ചരിത്രമോ ഐതിഹ്യമോ അടിസ്ഥാനമാക്കാതെ രചിച്ച ഒരു വെറും റൊമാൻസ് മാത്രമാണ് കപ്പന കൃഷ്ണമേനോന്റെ വള്ളിയംബറാണിയെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

ചെറുകഥകൾ

മലയാള സാഹിത്യത്തിൽ തനതായ സ്ഥാനം നേടിയ സാഹിത്യ ശാഖയാണ് ചെറുകഥ. വേങയിൽ കുഞ്ഞിരാമൻ നായരുടെ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ ചെറുകഥ.

നോവലുകൾ

അപ്പു നെടുങ്ങാടിയുടെ കുന്തലതയാണ് മലയാളത്തിലെ ആദ്യത്തെ നോവലായി കണക്കാക്കപെടുന്നത്. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. കേശവദേവ്, തകഴി, ഉറൂബ്, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ആനന്ദ്, എം. മുകുന്ദൻ, സാറാ ജോസഫ് തുടങ്ങി പ്രശസ്തരായ അനേകം മലയാള നോവലിസ്റ്റുകളുണ്ട്.

നിരൂപണങ്ങൾ

സാഹിത്യഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും വിമർശങ്ങളും സാഹിത്യത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങിയവർ രചിച്ച നിരൂപണഗ്രന്ഥങ്ങൾ പ്രശസ്തമാണ്.

യാത്രാവിവരണങ്ങൾ

സഞ്ചാരസാഹിത്യമെന്ന സാഹിത്യശാഖയിൽ വരുന്നവയാണ് യാത്രാവിവരണങ്ങൾ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപ്പുസ്തകമാണ് മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം. കൂടാതെ, എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളും മലയാളത്തിൽ ശ്രദ്ധേയങ്ങളാണ്.

ജീവചരിത്രങ്ങൾ

മഹാത്മാഗാന്ധി, ശ്രീനാരായണഗുരു തുടങ്ങി പല മഹദ് വ്യക്തികളുടെയും ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിലുണ്ട്.

ആത്മകഥകൾ

മലയാളത്തിൽത്തന്നെ രചിക്കപ്പെട്ട അനേകം ആത്മകഥകളും മറ്റ് ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ആത്മകഥകളും മലയാളത്തിലുണ്ട്. ജോസഫ് മുണ്ടശ്ശേരിയുടെആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ.

ഭാഷ്യങ്ങൾ

ഹിന്ദുമതഗ്രന്ഥങ്ങളായ വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, മനുസ്മൃതി തുടങ്ങിയവയ്ക്കും ക്രൈസ്തവ മതഗ്രന്ഥമായ ബൈബിൾ, ഇസ്ലാം മതഗ്രന്ഥമായ ഖുറാൻ തുടങ്ങിയവയ്ക്കും ധാരാളം ഭാഷ്യങ്ങൾ മലയാളത്തിലുണ്ട്.

ഐതിഹ്യങ്ങൾ

കേരളോൽപത്തി, കൊട്ടാരത്തിൽശങ്കുണ്ണിയുടെ ഐതിഹ്യമാല തുടങ്ങിയവയാണ് പ്രധാന ഐതിഹ്യഗ്രന്ഥങ്ങൾ.
മലയാള ഭാഷ വിശദമായി..................
മലയാളം, ഇന്ത്യയിൽ‌ കേരളസംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലുംസംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു.
              ഇന്ത്യൻഭരണഘടനയിലെ എട്ടാംഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗികഭാഷകളിൽ ഒന്നാണ് മലയാളം.മലയാളഭാഷ കൈരളി എന്നും അറിയപ്പെടുന്നു.കേരളസംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌മലയാളം.കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു.ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത്മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.
           മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നുവിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതരഭാരതീയഭാഷകളായ സംസ്കൃതം, തമിഴ് എന്നീഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്
മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.  മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷിൽ പാലിൻഡ്രോം വാക്കു കൂടിയാണ്. മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ യകാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബർട്ട് കാഡ്‌വെൽ കരുതുന്നു. മലയാൺമ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു. 
        മലയാള ഭാഷാചരിത്രം
മലയാള ഭാഷ സംസ്കൃതത്തിൽ നിന്നുദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരുമിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴിൽ നിന്നുദ്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്.അദ്ദേഹത്തെതുടർന്ന് എ.ആർ. രാജരാജവർമ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ.വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളംതമിഴ്കന്നഡ,തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ്. എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.
                         ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ മലയാണ്മ എന്നു വിളിച്ചുപോന്നിരുന്ന മലയാളംതമിഴ്‌, കോട്ടകൊടഗ്‌, കന്നഡ എന്നീ ഭാഷകൾ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ച് പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.
              ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോആര്യൻ‍ ഭാഷകൾക്കുംഅറബ്,യൂറോപ്പ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.
                       മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
              പഴയ തമിഴിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ കൊടുംതമിഴാണുപിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞർ കരുതുന്നു. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:
Ø  മലനാട് മറ്റു തമിഴ്‌നാടുകളിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്.
Ø  പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
Ø  നമ്പൂതിരിമാരും ആര്യസംസ്കാരവും.
           മലയാളം ഭാഷാചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ കാര്യങ്ങളിൽ പ്രധാനവും ഭാഷാ‍പരമായി ദൃശ്യമായ പരിവർത്തനങ്ങൾ ഹേതുവായി ഭവിച്ചതുംനമ്പൂരിമാർക്ക് സമൂഹത്തിൽ കൈവന്ന സ്ഥാനമാനങ്ങളും സംസ്കൃതത്തിനു അതുമൂലമുണ്ടായ പ്രചാരവുമാണ്. മേൽപ്പറഞ്ഞ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ ഈ ഒരു പരിണാമത്തിനു ആക്കം കൂട്ടുകയാണുണ്ടായത്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്‌നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ക്രയവിക്രയങ്ങളിൽ കാര്യമായ കുറവുകൾ വരുത്തിയിരുന്നു. കിഴക്കൻഅതിർത്തിയിലെദുർഘടമായ സഹ്യമലനിരകൾ കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും അകറ്റുന്നതിൽ ഭാഗമായി; ആ‍യതുമൂലം ഭാഷയിൽദേശഭേദങ്ങൾക്ക് അവസരമുണ്ടാവുകയുമായിരുന്നു.  മരുമക്കത്തായംമുൻ‌കുടുമ,മുണ്ടുടുപ്പ് എന്നീ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന ആചാരങ്ങൾ മലയാളദേശത്തെ ജനങ്ങളെ മറ്റു തമിഴ്‌ദേശക്കാരിൽ നിന്നു അകറ്റുവാനും വ്യത്യസ്തമാർന്ന ഒരു ജനവിഭാഗമാകുവാൻ ഇവർക്ക് പ്രേരണയായി എന്നും കരുതേണ്ടിയിരിക്കുന്നു.എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.
                      ഉദാ. മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല.
                   മലയാളം - ഒന്ന്, കന്നഡ - ഒന്ദു
മലയാളം - വേലി, കന്നഡ - ബേലി
               കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ ബ്രാഹ്മണർക്ക്സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെവാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.
ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌.
പ്രാചീനസാഹിത്യം
         മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയുംതമിഴ് - സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തിൽ ലഭ്യമായിട്ടുള്ളഏറ്റവുംപുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരിൽ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ്. ക്രി. 830 -ൽ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയവാഴപ്പള്ളി ലിഖിതമാണിത്. ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽഎഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലുംകാർഷികവിവരങ്ങളുംസംക്ഷിപ്തമായിരുന്നു.ഈകാലഘട്ടത്തിനുശേഷംവളർന്നുവന്നമലയാളസാഹിത്യത്തിനെഇപ്രകാരംവേർതിരിച്ചെഴുതാവുന്നതാണ്.
ü  തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ
ü  സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികൾ
ü  മലയാളത്തിലുള്ള സന്ദേശകാവ്യങ്ങൾ, ചമ്പൂക്കൾ, മറ്റു ഭാഷാകൃതികൾ
                പാട്ടുരീതിയിൽ എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ്. പേരിൽ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലുംയുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തിൽകാണാനാകുന്നത്.
     ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെജീവിതം.
         രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടിൽതന്നെഎഴുതപ്പെട്ട കൃതിയാണു വൈശികതന്ത്രം എന്ന മണിപ്രവാളഗ്രന്ഥം.സംസ്കൃതത്തിൽദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും. മണിപ്രവാളകൃതികൾ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു. കൂടുതൽ സംസ്കൃത അഭിവാഞ്ഛ പ്രകടിപ്പിക്കുന്നസുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതൽക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവിൽ പ്രസിദ്ധമായിരുന്നു.വില്വമംഗലത്തുസ്വാമിയാരുടെ സംസ്കൃതസ്തോത്രങ്ങൾക്ക്സമകാലികമായിമണിപ്രവാളത്തിൽ വസുദേവസ്തവം പോലുള്ള കൃതികളും പന്ത്രണ്ടാം നൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയുംമധ്യകാലങ്ങളിൽസൃഷ്ടിക്കപ്പെട്ടിരുന്നു.
                 കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണ്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ നിന്നു അകന്നു നിന്ന് നാടൻ ഈണത്തിൽ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം (അന്യഭാഷാസ്വാധീനം പൂർണ്ണമായും ഇല്ലെന്നല്ല; മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളിൽ തമിഴ്‌നാട്ടിൽ നിലനിന്നിരുന്ന ഉന്തിപ്പാട്ടിന്റെയുംസാദൃശ്യം കൃതിയിൽ ചൂണ്ടിക്കാണിക്കാവുന്നതുമാണ്) ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാർന്ന മലയാള ഭാഷയും ചേർന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നൽകുകയാണുണ്ടായത്. ആധുനിക കാലത്തെ മലയാളംകവികളായവള്ളത്തോൾവൈലോപ്പിള്ളിബാലാമണിയമ്മ എന്നിവരുടെ കവിതകളിൽ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണ്.
                             കുറേകൂടി സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങൾ എന്ന നിലയിൽ മലയാളസാഹിത്യത്തിൽ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണ്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാൾ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വർണ്ണനകൾക്കാണ് പ്രാധാന്യം കൊടുത്തുകാണുന്നത്.
                                 ആധുനിക സാഹിത്യം
പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാള സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു.
ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാള സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻ‌ഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
                    ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ടിരുന്നു.കാളിദാസകവിയുടെഅഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കി) , വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റെയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. കേരളവർമ്മയുടെമാതുലനായ എ.ആർ.രാജരാജവർമ്മയുടെ സാഹിത്യപ്രഭാവംമലയാളത്തിലെ നിയോക്ലാസിക് രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാൻറിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കമായിരുന്നു.
അക്ഷരമാല
വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യഞ്ജനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൻ, , , , ർ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ
സ്വരങ്ങൾ
Ø  ഹ്രസ്വം: അ ഇ ഉ ഋ ഌ എ ഒ
Ø  ദീർഘം :ആ ഈ ഊ ൠ ൡ ഏ ഐ ഓ ഔ
വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.
                             വ്യഞ്ജനങ്ങൾ
Ø  കണ്ഠ്യം (കവർഗം) :ക ഖ ഗ ഘ ങ
Ø  താലവ്യം (ചവർഗം): ച ഛ ജ ഝ ഞ
Ø  മൂർധന്യം (ടവർഗം): ട ഠ ഡ ഢ ണ
Ø  ദന്ത്യം (തവർഗം): ത ഥ ദ ധ ന
Ø  ഓഷ്ഠ്യം (പവർഗം): പ ഫ ബ ഭ മ
Ø  മധ്യമം: യ ര ല വ
Ø  ഊഷ്മാവ്: ശ ഷ സ
Ø  ഘോഷി:
Ø  ദ്രാവിഡമധ്യമം: ള ഴ റ
സ്വരസഹായംകൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ
v ചില്ലുകൾ: ർ ൽ ൾ ൺ ൻ
മലയാള ലിപി, മലയാള അക്ഷരമാല
     ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയിൽ നിന്നു ദ്രാവിഡഭാഷകൾക്ക്അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാൻഗ്രന്ഥലിപികൾഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത്. പല്ലവഗ്രന്ഥം, തമിഴ്‌ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത്. മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത്.
                         സംസ്കൃതത്തിന്റെ പ്രചാരം വർദ്ധിച്ചതോടെ സംസ്കൃതം മൂലമായവാക്കുകൾഉപയോഗിക്കുന്ന ലിഖിതങ്ങൾ എഴുതുവാൻവട്ടെഴുത്ത് അപര്യാപ്തമായി. പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തിൽ സംസ്കൃതം വാക്കുകൾ എഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ദ്രാവിഡ വാക്കുകൾ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകൾ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലർത്തിയെഴുതിയ കൃതികൾ യഥേഷ്ടമായിരുന്നു. മണിപ്രവാളം സാഹിത്യരചനകൾമിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത്.
                   ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു, കാലാകാലങ്ങളിൽ ലിപിയിൽ പരിവർത്തനങ്ങൾ വരികയും ചെയ്തിരുന്നു. ഇന്നു കാണുന്നമലയാളം ലിപി, ഗ്രന്ഥലിപിയിൽ അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ വന്നുപോയ മാറ്റങ്ങൾ ഉൾക്കൊണ്ടതാണ്.
മലയാള അക്കങ്ങളാണ് താഴെ കാണുന്നത്.
          പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.
-പൂജ്യം
-ഒന്ന്
-രണ്ട്
-മൂന്ന്
-നാല്
-അഞ്ച്
-ആറ്
-ഏഴ്
-എട്ട്
-ഒൻപത്
മലയാളവ്യാകരണം
ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന എ.ആർ. രാജരാജവർമ്മയുടെ അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:
         അനുനാസികാതിപ്രസരം
അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു.
                                   ഉദാഹരണങ്ങൾ
                                 തമിഴ്          മലയാളം
                                നിങ്‌കൾ      നിങ്ങൾ
                                 നെഞ്ച്         നെഞ്ഞ്
ü  തവർഗ്ഗോപമർദ്ദം അഥവാ താലവ്യാദേശം
ü  സ്വരസംവരണം
ü  പുരുഷഭേദനിരാസം
ü  ഖിലോപസംഗ്രഹം
ü  അംഗഭംഗം
ഭാഷാഭേദങ്ങൾ
കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തിൽ 12 പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. മലയാളത്തിനു തെക്കൻ(തിരുവിതാംകൂർ), മധ്യകേരള(കോട്ടയം), തൃശ്ശൂർ, മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്‌. ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു. അച്ചടി ഭാഷയിൽ അധികമായ്‌ കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം.
              അന്യഭാഷാസ്വാധീനം
മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്‌. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ്‌ അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും, അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട്.



No comments: