Ind disable

Kerala a brief history


ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനംസ്ഥിതിചെയ്യുന്നു.കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീസംസ്ഥാനങ്ങളുംപടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോമീറ്റർവരെവീതിയുള്ളകേരളത്തിന്റെഅതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരിതാലൂക്കുകൾഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
           വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെസന്ദർശനംനടത്തേണ്ട 50 സ്ഥലങ്ങളുടെപട്ടികയിൽ നാഷണൽജിയോഗ്രാഫിക്ട്രാവലർമാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌മറ്റുപ്രധാനനഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കുംകേരളംപ്രശസ്തമാണ്.വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾകേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

          1950 കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ്ഇതിന്കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

        വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾമൂലം  കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌.  കേരളത്തിന്റെ വരുമാനത്തിന്റെവലിയൊരുപങ്ക് പേർഷ്യൻഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.
കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
ü  കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
ü  ചേരളംഎന്ന പദത്തിൽ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാർ കരുതുന്നത്. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന് ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി.
ü  ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേർ തന്നെ ഥേര എന്ന പാലിവാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.  ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.
ü  വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.
ü  മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ്‌ ചേരൽ ഉണ്ടായതെന്നും അതാണ്‌ കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.
ü  മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാർ എന്ന പേർ നൽകിയത് അറബികൾ ആണെന്നതും ഇതിന് ശക്തി പകരാൻ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ü  ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം
                  ചരിത്രം
    പ്രാകൃതകാലം മുതലേയുള്ള  നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം.ഇന്ത്യനുപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്ആസ്ത്രലോയ്ഡ്വർഗ്ഗത്തിൽപെട്ടവരായിരുന്നിരിക്കണം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ്‌ ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർഇരുളർകുറിച്യർമുതുവാന്മാർ,മലയരയർമലവേടർഉള്ളാടർകാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻ‌ഗാമികൾ ആണ്‌.പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ്‌ ഇതെന്നാണ്‌ ചരിത്രഗവേഷകർ കരുതുന്നത്.
    മഹാശിലസംസ്കാരത്തിന്റെഉപജ്ഞാതാക്കൾ ഇവരാണ്‌.കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്നഇവർആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈആദിമനിവാസികൾതങ്ങളുടേതായ ടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട്പുതിയഅയൽക്കാരുമായികൊള്ളക്കൊടുക്കകളിൽഏർപ്പെട്ടിരുന്നതായിപിൽക്കാലത്തെ സംഘംകൃതികളിൽ നിന്ന്മനസ്സിലാക്കാം.ഇവർ കാളി, പൂ‌ർ‌വ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.
    ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാംനൂറ്റാണ്ടിൽരചിക്കപ്പെട്ടുഎന്ന്വിശ്വസിക്കപ്പെടുന്നരാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആംസർഗത്തിൽകേരളത്തെപ്പറ്റിപരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾകാണാവുന്നരാജ്യങ്ങളെപ്പറ്റി രാമായത്തിൽഇങ്ങനെപറയുന്നു:
നദീംഗോദാവരീംചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻചപൗണ്ഡ്രാൻച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ
                മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആംഅധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽസംബന്ധിക്കുന്നതിനായിദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽസന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽപ്രസ്താവിക്കുന്നു.ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽപ്രക്ഷിപ്തമായിപലതുംകടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.  
                       കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുൻപ്‌ 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽഅശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽനിന്നാണ്‌ലഭിച്ചിരിക്കുന്നത്‌. അശോകക്രവർത്തിയുടെരണ്ടാംശിലാശാസനത്തിൽഇപ്രകാരംരേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാർക്ക് പ്രിയനാകിയ രാജാ പ്രിയദർശിയുടെ രാജ്യത്തുംഅയൽരാജ്യങ്ങളായചോളപാണ്ഡ്യസത്യപുത്രകേരളപുത്ര രാജ്യങ്ങളിലുംതാമ്രപർണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയൽ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദർശി രണ്ടുതരം ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നു: മനുഷ്യർക്കുള്ള ചികിത്സക്കും കന്നുകാലികൾക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തിൽപറയുന്നില്ലെങ്കിലുംഇവിടെ കേരളപുത്ര എന്ന്പരാമർശിക്കപ്പെടുന്നത്കേരളമാണെന്ന്അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെശ്രീലങ്കയാണ്.കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്.ബി.സി.ഇ. 1000ൽസോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ളഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു.ഇന്നത്തെ പൂവാർഎന്നഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു.ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌റോമൻചൈനീസ് യാത്രാരേഖകളിൽകേരളത്തെപ്പറ്റിയുളളവിവരണങ്ങൾകാണാം.
             ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ     കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ്എന്നസഞ്ചാരസാഹിത്യചരിത്രത്തിൽകേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശംഇന്നത്തെ ചെറുമരാണെന്നും അതല്ല കുറവരാണെന്നും വാദങ്ങൾ നിലനിൽക്കുന്നു. തമിഴ്‌ ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാരബന്ധങ്ങളിൽഏർപ്പെട്ടിരുന്നു.ക്രിസ്തുശിഷ്യനായ തോമസിന്റെകേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ. പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു.ഇവരുടെഅധികാരവടംവലികൾക്കുംബലപരീക്ഷണങ്ങൾക്കുമൊടുവിൽആത്യന്തികമായി സമൂതിരികൊച്ചി രാജാവ്തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽകോലത്തിരിതുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ്‌കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക്ഈപ്രദേശങ്ങൾമുഴുവൻബ്രിട്ടീഷ്മലബാർകൊച്ചിതിരുവിതാംകൂർ.എന്നിങ്ങനെമൂന്ന്ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
              പോർച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത്‌ കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്‌.  പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.
              ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർകൊച്ചിമലബാർ എന്നിങ്ങനെമൂന്നായിതിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർപ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലുംനാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947-ൽ‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്1956നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽനവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. 
               ചരിത്രം നാഴികക്കല്ലുകൾ
ü  ക്രിമു 350- ക്രി.മു. 275 - ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തിനെക്കുറിച്ച് പരാമർശം.
ü  ക്രി.മു. 27 0 - അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
ü  52 -ക്രിസ്തുശിഷ്യൻ തോമാശ്ലീഹ കേരളത്തിൽ വന്നു എന്നു കരുതപ്പെടുന്നു.
ü  66-68- ജൂതന്മാരുടെ ആഗമനം
ü  550 കുരുമുളകിനേയുംനാളികേരത്തേയും കുറിച്ച് കോസ്മോസ് ഇൻഡികോപ്ലൂസ് വിവരിക്കുന്നു.
ü  664 - മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തുന്നു
ü  778 - ശങ്കരാചാര്യർ ജനിച്ചു
ü  825 - കൊല്ലവർഷാരംഭം
ü  1089 - രാമവർമ്മ കുലശേഖരന്റെ ഭരണാരംഭം
ü  1192 - ആര്യൻ ആര്യന്മാരുടെ സർവ്വാദിപധ്യം നഷ്ടമാവുന്നു.
1653-കൂനി൯കുരിശ് പ്രതിജ്ഞ             
              ഭൂമിശാസ്ത്രം                  
         അക്ഷാംശം 8o17' 30" മുതൽ 12o4740“ വരെയും രേഖാംശം കിഴക്ക് 74o5157“ മുതൽ 77o 2447“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ 1.18 ശതമാനം മാത്രമേ വരൂ. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ എറണാകുളംഇടുക്കി ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
                       കേരളത്തിലെ പതിനാല്‌ ജില്ലകൾ വടക്കേ മലബാർമലബാർകൊച്ചിമദ്ധ്യ തിരുവിതാം‌കൂർതിരുവിതാം‌കൂർ എന്നീ അഞ്ച് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു. 
  വടക്കേമലബാർ:കാസർഗോഡ്കണ്ണൂർവയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ,കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
  തെക്കേമലബാർ:വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾകോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾമലപ്പുറംപാലക്കാട് ജില്ലയുടെയുംതൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
  കൊച്ചി:എറണാകുളംപാലക്കാട് ജില്ലയുടെയുംതൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
തിരുവിതാംകൂർ:കോട്ടയംഇടുക്കിആലപ്പുഴപത്തനംതിട്ട , കൊല്ലംതിരുവനന്തപുരം  
             കേരളത്തിലെ 14 റവന്യൂ ജില്ലകൾ 63 താലൂക്കുകൾ, 1634 റവന്യൂ വില്ലേജുകൾ, 978 ഗ്രാമപഞ്ചായത്ത് , 5 കോർപ്പറേഷൻ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.   കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകൾ മുഴുവൻ കേരളവുമായാണ്‌ പങ്കുവെക്കുന്നത്.തിരുവനന്തപുരമാണ്‌ സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും. കൊച്ചിയാണ്‌ ഏറ്റവും കൂടുതൽ ജനങ്ങൾ നഗരാതിർത്തിയിലായി വസിക്കുന്നതും. വലിയ തുറമുഖ നഗരവും. കോഴിക്കോട്തൃശ്ശൂർകണ്ണൂർ എന്നിവയാണ്‌ പ്രധാന വാണിജ്യനഗരങ്ങൾ. ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങൾ നഗരത്തിലാണ്‌ വസിക്കുന്നത്.‌കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ്‌ സ്ഥിതി ചെയ്യുന്നത്.
                 കേരളത്തിലെ നദികൾ
              44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികൾ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയിൽ ഒഴുകുന്നു. കേരളത്തിലെ നദികൾ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ ആണ്. കേരളത്തിൽ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്തിൽ ഗതാഗതം നടന്നിരുന്നത്. നദികളിൽ നിന്ന് ജലസേചനം മത്സ്യബന്ധനം എന്നിവക്കു പുറമേ വിദ്യുച്ഛക്തിയും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ജലസേചനത്തിനും ജലവൈദ്യുത നിർമ്മാണത്തിനുമായി നിരവധി അണക്കെട്ടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.

                        കടലും തീരവും
കേരളത്തിന് 590 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്. 14 ജില്ലകളിൽ 9ഉം കടലിനോട് ചേർന്നു കിടക്കുന്നവയാണ്. അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് 320 കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ്.
                                       വനങ്ങള്‍
കേരളത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 29.1 ശതമാനം, അതായത് 11,309.5 ചതുരശ്രകിലോമീറ്റർ വനമേഖലയാണ്. ഇതിൽ വിവിധതരം ഉഷ്ണമേഖലാവനങ്ങൾ, ഇലപൊഴിയും വരണ്ടവനങ്ങൾ, ചോലവനങ്ങൾ, പുൽമേടുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
                                       കാലാവസ്ഥ
ഭൂമധ്യരേഖയിൽ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാൽ കേരളത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകൾ മഴമേഘങ്ങളേയും ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. കേരളത്തിൽ കാലാവസ്ഥകൾ വ്യക്തമായി വ്യത്യാസം പുലർത്തുന്നവയാണ്‌. രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. കാലവർഷവും തുലാവർഷവും. ശൈത്യകാലംവേനൽക്കാലംഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആർദ്രത മൂലം അന്തരീക്ഷ ഊഷ്മാവിൽ വർഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.
                  ശൈത്യകാലം
ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാൻ പറ്റൂ. ഭൂമധ്യരേഖയിൽ നിന്ന് അകന്ന പ്രദേശങ്ങൾ പോലെ വളരെ കുറഞ്ഞ താപനില കേരളത്തിൽ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോൾ ആകാറുണ്ട്. എന്നാൽ കൂടിയ താപനില 23 നു താഴെ നിൽക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാർ പോലെയുള്ള കുന്നിൻപ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വളരെ ഇഷ്ടമാകുന്നതിനാൽ വിദേശീയരായ സന്ദർശകർ കൂടുതൽ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ. യിൽ താഴെയാണ്.
                വേനൽക്കാലം
കേരളത്തിൽ വേനൽക്കാലം മാർച്ച് മുതൽ മേയ് വരേയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. എന്നാൽ മറ്റിടങ്ങളിലില്ലാത്ത തരം വേനൽ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാർച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാൻ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിപ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്. കണ്ണൂർ ജില്ലയിലെ തെക്കു കിഴക്കൻ ഭാഗങ്ങൾ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾപാലക്കാട് ജില്ല എന്നിവിടങ്ങളിൽ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇക്കാലത്താണ്.
                    മഴക്കാലം
               ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം പൊതുവേ കാലവർഷം എന്ന പേരിലും പരാമർശിക്കപ്പെടുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയിൽ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലിൽ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങൾ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവർഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടിവൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.കേരളത്തിലെ മഴയുടെ നാലിൽ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ്‌ പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോൾ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വർഷത്തിൽ ശരാശരി 302.26 സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റർ മാത്രമാണ്‌
                    തുലാവർഷം
               വടക്കു കിഴക്കൻ മൺസൂൺ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബർ മുതൽ ഡിസംബർ വരെ. സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളിൽ ആണ് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂർകുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.
                     ഗതാഗതം
                      റോഡുകൾ
            കേരളത്തിലെ ദേശീയപാതകൾ
                കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്‌, കൂടാതെ 23,702 കിലോമീറ്റർ ജില്ലാപാതകളും കേരളത്തിലുണ്ട് കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയ പാത 17. ഇടപ്പള്ളിയിൽ നിന്നും പനവേൽ(മുംബൈക്ക് സമീപം‍)ദേശീയ പാത 4 വരെയുള്ള ദേശീയ പാത 17-ലെ ഇടപ്പള്ളിമുതൽതലപ്പാടി വരെ 420 കിലോമീറ്റർ ഈ പാത കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയപാത 47. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരിവരെ പോകുന്നു. ഇത് വാളയാർമുതൽ കളിയിക്കാവിള വരെയുള്ള 416.8 കിലോമീറ്റർ കേരളത്തിലൂടെ കടന്നുപോകുന്നു. ദേശീയപാത 49 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂർ), ദേശീയപാത 213(കോഴിക്കോട്-പാലക്കാട്), ദേശീയപാത 220(കൊല്ലം-തേനി) എന്നീ ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങുന്നു.ദേശീയപാതകൾ കഴിഞ്ഞാൽ കേരളത്തിലെ റോഡ് ശൃംഖലയിൽ പ്രധാനം സംസ്ഥാനപാതകളാണ്‌. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തു പാതകളും ചേർന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.
                റെയിൽ‌വേ
          കേരളത്തിലൂടെ തെക്ക്‌-വടക്കായി കടന്നുപോകുന്ന ദക്ഷിണ റെയിൽവേയിലെ മംഗലാപുരം - കന്യാകുമാരി പാതയും ഷൊർണ്ണൂരിൽ നിന്നും പാലക്കാട്‌ വഴിയുള്ള സേലംപാതയും കൊല്ലത്ത്‌ നിന്നുമുള്ള മധുര പാതയും കേരളത്തിലെ പല പ്രധാന നഗരങ്ങളേയും ഭാരതത്തിലെ മുഖ്യനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
                                ജലഗതാഗതം
            നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങുമുള്ള കേരളത്തിൽ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങൾ. ഇത്തരം ജലഗതാഗത സൗകര്യമുള്ളതിനാൽ പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തിൽ കേരളം ഇടം പിടിച്ചത്.  വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങൾ കൂടുതലുള്ളതിനാൽ യ ഭക്ഷണം, പാർപ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയിൽ തനതായ ശൈലികൾ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉൾനാടൻ ജലാശയത്തിന്റെ സാമീപ്യം മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ തലസ്ഥാനം പിന്നീട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത 3 കേരളത്തിലാണ്.
                             വ്യോമഗതാഗതം
   കൊച്ചി(നെടുമ്പാശ്ശേരി), കോഴിക്കോട്(കരിപ്പൂർ)തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങൾ. കൊച്ചി വെല്ലിങ്ടൺ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
                                               രാഷ്ട്രീയം
       ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ്‌ കേരളത്തിൽ നിലവിലുളളത്‌.കേരളത്തിലെ ജനങ്ങൾ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലർത്താറില്ല.ഇതിനാൽ ഓരോ 5 വർഷവും സർക്കാരുകൾ മാറി മാറി വരുന്നു. സി.പി.ഐ(എം)., കോൺഗ്രസ്‌(ഐ. എന്നീ പാർട്ടികളാണ്‌ പ്രധാന കക്ഷികൾ. വടക്കൻ ജില്ലകളിൽ സി.പി.എംന്റെ ആധിപത്യമാണ്‌. മധ്യകേരളത്തിലാണ്‌ കോൺഗ്രസിന്‌ സ്വാധീനമുളളത്‌.,ബി.ജെ.പിക്ക് കേരളത്തിൽ ചെറിയ സ്വാധീനം കാണാം.ഒരു രാഷ്ട്രീയ കക്ഷിക്കും ആഴത്തിൽ സ്വാധീനമില്ലാത്തതിനാൽ മുന്നണി സംവിധാനമാണ്‌ ഇപ്പോൾ‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വംനൽകുന്ന ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്‌)യും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ-മാർക്സിസ്റ്റ്‌(സി.പി.ഐ.(എം)) നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽഡി.എഫ്‌.)യുമാണ്‌ കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ്‌(മാണി), ജെ.എസ്‌.എസ്‌., സി.എം.പി., ആർ.എസ്‌.പി.(എം) എന്നിവയാണ്‌ യു.ഡി.എഫിലെ ഘടക കക്ഷികൾ. സി.പി.ഐ.ആർ.എസ്‌.പി.,ജനതാദൾ(എസ്‌), കേരളാ കോൺഗ്രസ്‌(ജെ), കേരളാ കോൺഗ്രസ്‌(എസ്‌), കോൺഗ്രസ്‌(എസ്‌) എന്നിവയാണ്‌ എൽ.ഡി.എഫിലെ ഇതര കക്ഷികൾ. കെ. കരുണാകരന്റെ ഡി.ഐ.സി. എന്ന പാർട്ടിയെ ലയിപ്പിച്ചതിന് നാഷണലിസ്റ്റ്‌ കോൺഗ്രസ്‌ പാർട്ടിയെ(എൻ.സി.പി) എൽ.ഡി.എഫിൽ നിന്നും 2006 ഡിസംബറിൽ പുറത്താക്കി.
         രാഷ്ട്രീയ ചരിത്രം നാഴികകല്ലുകൾ
ü  1956 കേരള സംസ്ഥാനം രൂപവത്കരിക്കപെട്ടു - ജില്ലകൾ - തിരുവനന്തപുരംകൊല്ലംകോട്ടയംതൃശൂർമലബാർ
ü  1957 ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ - ആലപ്പുഴപാലക്കാട്കോഴിക്കോട്കണ്ണൂർ ജില്ലകൾ രൂപവത്കരിക്കപ്പെട്ടു .
ü  1958-എറണാകുളം ജില്ല രൂപവത്കരിക്കപ്പെട്ടു.
ü  1959 വിമോചന സമരം. സർക്കാർ പുറത്താക്കപ്പെട്ടു.
ü  1960 രണ്ടാം പൊതു തിരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സർക്കാർ കോൺഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മുന്നണി
ü  1962 പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിതനായതിനാൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നു. ആർ.ശങ്കർ പുതിയ മുഖ്യമന്ത്രി.
ü  1963 കേരള ഭൂപരിഷ്കരണ ബില്ല് പാസ്സായി
ü  1964 പി.ടി. ചാക്കോ രാജിവെച്ചു, അദ്ദേഹം അന്തരിച്ചു. കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് കേരളാ കോൺഗ്രസ് രൂപവത്കരിച്ചു. 15 എം.എൽ.എ. മാർ പിന്തുണ പിൻ‍വലിച്ചു. മന്ത്രിസഭ നിലം പൊത്തി.
ü  1965 പൊതു തിരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം
ü  1966 കേരളത്തിൽകുടിയൊഴിപ്പിക്കൽനിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിൻ രാജിവെച്ചു, ഭഗവൻ സഹായ് പുതിയ ഗവർണർ.
ü  1967 മൂന്നാംതിരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഐക്യ കക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നു.
ü  1969 മലപ്പുറം ജില്ല രൂപവത്കരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവെച്ചു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ.
ü  1970 കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. ഗവർണർ നിയമസഭ പിരിച്ചു വിട്ടു. അച്യുത മേനോൻ രാജിവെച്ചു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല തിരഞ്ഞെടുപ്പ്. സി.അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രി.
ü  1971 സ്വകാര്യ വനങ്ങൾ ദേശസാത്കരിച്ചു
ü  1972 ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, സ്വകാര്യ വന നിയമം.
ü  1973 നാഷണൽ ഡെമോക്രാറ്റിക് പാർട്ടി നിലവിൽ വന്നു. കാർഷിക കടാശ്വാസ നിയമം.
ü  1974 ഒറിജിനൽ കേരള കോൺഗ്രസ് രൂപവത്കരിച്ചു.
ü  1975 മുസ്ലീം ലീഗ് പിളർന്നു. കർഷക തൊഴിലാളി നിയമം പാസ്സായി
ü  1976 തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിർത്താൻ നിയമസഭ നിയമം കൊണ്ടു വന്നു. കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കൾക്കും ബാധകമാക്കി. (നവ 30)
ü  1977 ലോകസഭനിയമസഭ പൊതു തിരഞ്ഞെടുപ്പുകൾ. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസ് അരോപണങ്ങളെത്തുടർന്ന്‌ രാജി. എ.കെ. ആൻറണി പുതിയ മുഖ്യമന്ത്രി.
ü  1978 ചികമഗലൂർ പ്രശ്നത്തിൽ എ.കെ. ആൻറണി രാജി വെക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.
ü  1979സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രി. കേരള കോൺഗ്രസ് രണ്ടായി പിളർന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും
ü  1980ഇ.കെനായനാർ മുഖ്യമന്ത്രി. വയനാട് ജില്ല രൂപവത്കരിക്കപെട്ടു.
ü  1981 കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
ü  1982 പത്തനംതിട്ട ജില്ല രൂപവത്കരിക്കപ്പെട്ടു.
ü  1984 കാസർകോട് ജില്ല രൂപീകരിക്കപ്പെട്ടു.
ü  1987 ഇ.കെ നായനാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ü  1991 കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
ü  1995 എ.കെ. ആന്റണി മുഖ്യമന്ത്രി,ചാരായ നിരോധനം.
ü  1996 ഇ.കെ. നായനാർ മൂന്നാമതും മുഖ്യമന്ത്രി.
ü  2001 എ.കെ.ആന്റണി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ü  2004 എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.
ü  2006 വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിസ്ഥാനമേറ്റു.
ü  2011 കേവലഭൂരിപക്ഷത്തോടെ 72/68 ഉമ്മന്ചാണ്ടിമുഖ്യമന്ത്രി     യായിപുതിയ മന്ത്രിസഭ
                         ഭരണ സംവിധാനം
          നിയമനിർമ്മാണ സഭയായ കേരള നിയമസഭയിൽ 141 അംഗങ്ങളുണ്ട്‌. 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരു നോമിനേറ്റഡ്‌ അംഗവും. സർക്കാരിന്റെ തലവൻ ഗവർണർ ആണ്‌. എന്നിരുന്നാലും ഗവർണർക്ക്‌ നാമമാത്രമായഅധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെനേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ ഭരണസംവിധാനം നിയന്ത്രിക്കുന്നത്‌. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ്‌ പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ്‌ഏറ്റവും താഴെത്തട്ടിലുളളത്‌. പിന്നീട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോർപറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ഭരണ മേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടർമാരുമുണ്ട്‌. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്‌സഭയിലേക്ക്‌ കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാർലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയിൽ കേരളത്തിന്‌ 9 പ്രതിനിധികളുണ്ട്‌.
                 സമ്പദ്‌വ്യവസ്ഥ
            സംസ്ഥാ‍നമായി രൂപീകൃതമായതു മുതൽ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്തുടർന്നിരുന്നത്. എന്നാൽ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 2004-2005ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 89451.99 കോടി രൂപയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻ‌കുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്. 1980-90കളിൽ അഞ്ചു മുതൽ ആറു ശതമാനം വരെയായിരുന്ന വളർച്ചാ നിരക്ക് 2003-2004-ൽ 7.4 ശതമാനമായും 2004-2005-ൽ 9.2 ശതമാനമായും വർദ്ധിച്ചു. ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വൻ‌കിട കമ്പനികളേ കേരളത്തിൽ മുതൽമുടക്കാൻ തയാറാകുന്നുള്ളൂ. എന്നാൽ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയർ നാട്ടിലേക്കയക്കുന്ന പണമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത്.
        കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്. ഒരേ സമയം ഉയർന്ന ജീ‍വിത നിലവാരവും താഴ്ന്ന സാമ്പത്തിക വളർച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂർവ സാഹചര്യത്തെ കേരള മോഡൽ എന്ന പേരിൽ സാമ്പത്തിക ഗവേഷകർ പഠനവിഷയമാക്കാറുണ്ട്.
       വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാർത്താവിനിമയം എന്നിവയുൾപ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകൾ.
                         കാർഷികവിളകൾ
        ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. 3105.21 ച.കി.മീ പാടങ്ങളിൽ നിന്ന് (1990-ൽ ഇത് 5883.4 ച.കി.മീ ആയിരുന്നു) 688,859 ടൺ അരി ഉല്പാദിപ്പിക്കുന്നു. അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. നാളികേരംതേയിലകാപ്പിറബ്ബർകശുവണ്ടി എന്നിവയുംകുരുമുളക്ഏലംവാനിലകറുവാപ്പട്ടജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു.
           കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌ . കേരളത്തിൽ ഉൽപ്പാദിപ്പിക്കാ‍ൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ല്,മരച്ചീനിവാഴറബ്ബർകുരുമുളക്കവുങ്ങ്ഏലംകാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാർഷികോൽപ്പന്നങ്ങളും അതിന്റെ പ്രാഥമികദശയിൽ തന്നെ വിൽക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ ഉല്പാദനങ്ങൾ കേരളത്തിൽ കുറവാണ്. കാർഷിക ചെലവുകൂടുതലും, കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കർഷകർ ചെയ്യാതായിട്ടുണ്ട്. ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു. ഇന്ത്യയിൽ തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റബ്ബർ പാൽ ഉപയോഗിച്ചു 25,000-ൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു പറയപ്പെടുന്നു. എങ്കിലും വിരലിൽ എണ്ണാവുന്ന ഉൽപ്പന്നങ്ങളേ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. റബ്ബർ പാൽ ഉൽപ്പാദനത്തിന്റെ പ്രാഥമിക ദശയിൽ തന്നെ, അതായത് പാലായോ, ഷീറ്റായോ വിൽപ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.
          സ്വയം പര്യാപ്തത നേടുകയോ കൂടുതൽ വിഭവങ്ങൾ ഉത്പാദിപ്പിക്കുന്നതോ ആയ കൃഷികൾ കുരുമുളക്, ഏലം, അടക്ക തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും റബ്ബർ പോലുള്ള വസ്തുക്കളുമാണ്. ഇവ കേരളത്തിൽ തന്നെ ഉപയോഗിക്കുന്നതിനേക്കാൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
           നാളികേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയിൽ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരിൽ നിന്നാണ് വിലക്കുറവും, രോഗങ്ങൾ മൂലമുള്ള കൃഷി നഷ്ടവും അജ്ഞതയും കാരണം നാളീകേരകൃഷിയിൽ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാൻ ഇന്നും ഇവിടത്തുകാർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിച്ച് വിപണനം നടത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 
                        പ്രധാന കാർഷിക വിളകൾ
ü  ധാന്യങ്ങൾ: നെല്ല്, കൂവരക്ക്, ചോളം, വരാഗ്, ചാമ,
ü  പയർവർഗ്ഗങ്ങൾ: ഉഴുന്ന്, ചെറുപയർ, മുതിര, തുവരപ്പയർ, പെരും‌പയർ
ü  കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ്, കാച്ചിൽ, മുള്ളങ്കി, കാരറ്റ്, ബീറ്റ്റൂട്ട്
ü  പച്ചക്കറികൾ: വഴുതന, തക്കാളി, മുളക്, ചീര, വെണ്ട, കയ്പക്ക (പാവക്ക‍), ചുരക്ക, പടവലങ്ങ, അമര, കോളിഫ്ലവർ, കാബേജ്, ഉള്ളി (സവാള), മത്തൻ, കുമ്പളം
ü  പഴവർഗ്ഗങ്ങൾ: വാഴ, ശീമച്ചക്ക, മലമുന്തിരി, കശുമാങ്ങ, മാങ്ങ, പേരക്ക, ചെറുനാരങ്ങ, മാങ്ങ, പപ്പായ, കൈതച്ചക്ക,
ü  സുഗന്ധവിളകൾ: മഞ്ഞൾ, കുരുമുളക്, ഏലം, തിപ്പലി, ജാതിക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ഓൽസ്പൈസ്, പെരും‌ജീരകം, ജീരകം
ü  എണ്ണവിളകൾ: തേങ്ങ, എള്ള്, നിലക്കടല, കടുക്, ആവണക്ക്, എണ്ണപ്പന
ü  പാനീയവിളകൾ: തേയില, കാപ്പി, കൊക്കോ
ü  മറ്റു വിളകൾ: പുകയില, വെറ്റില, കമുക്, റബ്ബർ, കരിമ്പ്
ü  ഔഷധ സസ്യങ്ങൾ: ശതാവരി, കരിങ്ങാലി, നീർബ്രഹ്മി, ഞവര, കീഴാർനെല്ലി, കറ്റാർവാഴ, സർപ്പഗന്ധി, പള്ളിപ്പാല, കരിനൊച്ചി, ആടലോടകം, അമുക്കുരം തുടങ്ങിയവ
ü  വൃക്ഷങ്ങൾ: തേക്ക്, കരിമരം, ആഞ്ഞിലി, കാട്ടുപുന്ന, വീട്ടി, മരുത്, ഏഴിലം പാല, കടമ്പ്, മഹാഗണി, യൂക്കാലി, അക്കേഷ്യ, പ്ലാവ്മഞ്ചാടി തുടങ്ങിയവ
                     സംസ്ഥാന കൃഷിവകുപ്പ്
             മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും കൃഷി വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും കൃഷിവകുപ്പാണ്‌. കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകൾ പ്രവർത്തിച്ചു വരുന്നു. പ്രത്യേക പദ്ധതികൾ, ഫാം, ഇൻഫർമേഷൻ തുടങ്ങിയ ഉപഘടകങ്ങളും കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
             കേരളത്തിൽ കാർഷിക വിദ്യാഭ്യാസത്തിനായി പഠനകേന്ദ്രം 1965 ൽ ആരംഭിച്ചു. ഇന്ന് തിരുവനന്തപുരം വെള്ളയാണിയിൽ കാർഷിക കോളേജും തൃശൂർ മണ്ണുത്തിയിൽ വെറ്ററിനറി കോളേജും നിലവിലുണ്ട്‌. പിന്നീട് 1972-ൽ തൃശൂർ വെള്ളാനിക്കര ആസ്ഥാനമായികാർഷിക സർവകലാശാലയും രൂപവത്കരിക്കപ്പെട്ടു. ഇവ കൂടാതെ കൊച്ചിയിൽ ഫിഷറീസ് കോളേജും ഗവേഷണ കേന്ദ്രവും ആരംഭിച്ചു. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കാർഷിക, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട നിരവധി പഠനകേന്ദ്രങ്ങൾ നിലവിലുണ്ട്. കാർഷിക പ്രസിദ്ധീകരണങ്ങൾക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട്.
                                          വ്യവസായം
              ഒരു സംസ്ഥാനം എന്ന നിലയിൽ കേരളം രൂപവത്കരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത് വെൽഫെയർ സൊസൈറ്റികൾ പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യവൽക്കരണവുംഉദാരവൽക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയിൽ നടക്കുന്നുണ്ട് .കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(gross domestic product)(2004-2005ലെ കണക്കനുസരിച്ച്) ഏതാണ്ട് 89451.99 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  എങ്കിലും സമീപകാലത്തെ GDP വളർച്ച(20042005  9.2% 20032004ൽ 7.4%) പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചമാണെന്നു കാണാം(1980കളിൽ ഇത് 2.3% ഉം,1990 കളിൽ ഇത് 5.1% ഉം 5.99%ആയിരുന്നു). 1998 മുതൽ 2005 വരെ കേരളത്തിലെ വ്യാവസായികവളർച്ച 8.93% ആയിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരി 4.80 ശതമാനവുമാണ്‌. കേരളത്തിലെ പെർ കാപ്പിറ്റ ജി.എസ്.ഡി.പി  11,819 (US$243.47)ആണ്‌. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ കുറവുമാണ്‌ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹ്യൂമൺ ഡവലപ്പ്മെന്റ് ഇൻഡെക്സ് കേരളത്തിലാണ്‌.  കേരള പ്രതിഭാസം അല്ലെങ്കിൽ കേരളാ മോഡൽ വികസനം എന്നൊക്കെ വിളിക്കുന്ന, സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയർന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട്: കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന കേരളീയർ മൂലമാണ്‌. ജി.എസ്.ഡി.പി.യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ്‌.
         ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങൾ, പൊതുമരാമത്ത്, കമ്യൂണിക്കേഷൻ ( ‍- 2002-2003-ലെ ജി.എസ്.ഡി.പിയുടെ 63.8 %) തുടങ്ങിയ സേവനമേഖലകളും ,കൃഷി, മത്സ്യബന്ധനം (ജി.എസ്.ഡി.പിയുടെ 17.2 %) എന്നിവയാണ് പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകൾ[ . കേരള ജനതയുടെ ഏതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്‌ കഴിയുന്നത്. കേരളത്തിലെ 3105.21 കിലോമീറ്റർ ചതുരശ്രവിസ്തൃതി വരുന്ന നെൽപ്പാടങ്ങളിൽ നിന്ന്, ഏതാണ്ട് 600-ൽ അധികം തരത്തിലുള്ള നെൽവിളകളിലൂടെ 688,859 ടൺ അരി ഒരു വർഷം ഉല്പാദിപ്പിക്കുന്നുണ്ട്. മറ്റു പ്രധാന വിളകളിൽ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യൻ ഉല്പാദനത്തിന്റെ 23 % അല്ലെങ്കിൽ 57,000 ടൺ) റബ്ബർ, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരങ്ങളിലെ 1.050 മില്യൺ മുക്കുവർ ചേർന്ന് ഏതാണ്ട് 668,000 ടൺ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(19992000 കാലയളവിലെ കണക്ക്).
         പരമ്പരാഗത വ്യവസായങ്ങളായ കയർനെയ്ത്ത്കരകൗശല വസ്തു നിർമ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങൾക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളിൽ നിന്ന് ഏതാണ്ട് 909,859 മലയാളികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വൻകിട വ്യവസായ യൂണിറ്റുകളും കേരളത്തിലുണ്ട്. ഇൽമനൈറ്റ്,കാവോലിൻബോക്സൈറ്റ്സിലിക്കക്വാർട്‌സ്സിക്രോൺതുടങ്ങിയ ഭൂഖനന യൂണിറ്റുകളിൽ നിന്നായി ( ജി.എസ്.ഡി.പി.യുടെ 0.3 %) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹ പൂന്തോട്ട നിർമ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകൾ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളിൽടൂറിസം, നിർമ്മാണം, ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിങ്ങ് എന്നിവയുമുൾപ്പെടുന്നു. 2002 മാർച്ചിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതിൽ ഓരോ ബാങ്കുകളും 10,000 ജനങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ്‌ കേരളം. 2007-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ 9.4 % ആണ്. ജനസഖ്യയുടെ 12.71 % മുതൽ 36 %വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്‌. 45,000 ജനവാസികൾ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.
         വ്യവസായങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴിൽ യൂണിയൻ മേഖലയുടെ അകാരണമായ ഇടപെടലുകൾ മൂലമോ കുറഞ്ഞ നിരക്കിൽ ജോലിക്കാരെ കിട്ടാത്തതോ പ്രവർത്തനദിനങ്ങൾ വിവിധ സമരങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ മുടങ്ങുന്നതോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
                                         വിനോദസഞ്ചാരം
                   കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്‌ , 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻ‌വർഷത്തെ അപേക്ഷിച്ച് 23.68% വർദ്ധന കാണിക്കുന്നു  മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീർത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികൾക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്‍, നെല്ലിയാമ്പതി,പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളംവർക്കലചെറായി ബീച്ചുകളുംപെരിയാര്‍, ഇരവികുളം വന്യജീവി കേന്ദ്രങ്ങളുംകൊല്ലംആലപ്പുഴകോട്ടയംഎറണാകുളം ജില്ലകളിലെ കായൽ മേഖലയും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിർണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യൻ വൈദ്യ സമ്പ്രദായമായ ആയുർവേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.
         സംസ്ഥാന വിനോദസഞ്ചാര വകുപ്പ്
            കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ വിനോദസഞ്ചാര വകുപ്പ് പ്രവർത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും സാംസ്കാരിക പൈതൃകം സംരക്ഷിച്ച് കൊണ്ടുമുള്ള 'ഉത്തരവാദിത്തവിനോദസഞ്ചാര വികസനം' എന്ന സമീപനമാണ് വകുപ്പിന്റേത്.വിനോദ സഞ്ചാര വികസന മേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി ദേശീയവും, അന്തർദേശീയവുമായ പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ 2002ൽ പ്രസിദ്ധീകരിച്ച 'ടൂറിസം സാറ്റലൈറ്റ് അക്കൌണ്ട്' പ്രകാരം ആഗോള തലത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിക്കുമെന്ന് കണക്കു കൂട്ടുന്നു.
                                            കടല്‍ത്തീരങ്ങൾ
            ഇന്ത്യയിലെ ഹിപ്പി കാലഘട്ടത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായിരുന്നു കോവളം, ഇന്ന് വിദേശസഞ്ചാരികളടക്കമുള്ളവരുടെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്‌. കൂടാതെ ബേക്കൽമുഴപ്പലിങ്ങാട്,ആലപ്പുഴവർക്കലശംഖുമുഖംചെറായി തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്. 
                    കായലുകൾ
                     കെട്ടുവള്ളങ്ങളും കായലുകളുമാണ്‌ മറ്റൊരുപ്രധാനസവിശേഷത.അഷ്ടമുടിക്കായൽകുമരകംപാതിരാമണൽ തുടങ്ങിയവഎടുത്തുപറയേണ്ടവിനോദസഞ്ചാരകേന്ദ്രങ്ങളാണ്‌. 
       മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ
     നെയ്യാർമൂന്നാർനെല്ലിയാമ്പതിദേവികുളംപൊൻ‌മുടിവയനാട്‌പൈതൽ മലവാഗമൺ എന്നിവയാണ്‌ ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ.കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണു അതിരപ്പിള്ളി വെള്ളച്ചാട്ടം.തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേവരുവി."" റാന്നി താലൂക്കിലെ വെചൂചീറ പഞ്ചായത്തിലാണ്‌ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
                 തീർഥാടനകേന്ദ്രങ്ങൾ
             ശബരിമല ധർമ്മശാസ്താക്ഷേത്രംഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം,കൊട്ടിയൂർ ക്ഷേത്രം,പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം,പത്മനാഭസ്വാമി ക്ഷേത്രംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളാണ്.ചേരമാൻ ജുമാ മസ്ജിദ്‌ കേരളത്തിലെ ഒരു മുസ്‌ലീം തീർത്ഥാടന കേന്ദ്രമാണ്. മലയാറ്റൂരും അൽഫോൻസാമ്മ ജീവിച്ച പ്രദേശങ്ങളുംക്രൈസ്തവർ തീർത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്നു.
               വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങൾ
               കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർ‌വാണ്‌ ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 16 വന്യജീവിസം‌രക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്‌. നീലഗിരിഅഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്‌.
       ഇരവികുളംസൈലന്റ് വാലിപാമ്പാടും ചോലമതികെട്ടാൻചോലആനമുടിച്ചോല എന്നിവയാണ്‌ 5 ദേശീയോദ്യാനങ്ങൾ. പെരിയാർനെയ്യാർപറമ്പിക്കുളംപേപ്പാറചെന്തുരുണിചിന്നാർതട്ടേക്കാട്മംഗളവനംചിമ്മിണീപീച്ചി-വാഴാനിവയനാട്ചൂലന്നൂർ-മയിൽ സങ്കേതംഇടുക്കികുറിഞ്ഞിആറളം,മലബാർ എന്നിവയാണ്‌ വന്യജീവി സങ്കേതങ്ങൾ.
                                        സാംസ്കാരികരംഗം
              മലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല. പരദേശികളിലൂടെയാണ്‌ കേരളം വളർന്നത്. മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ്‌. പരകീയമായ നിരവധി പദങ്ങൾ മലയാളത്തിൽ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു. മുൻകാലങ്ങളിൽ കേരളം മലയാളികളുടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തിൽ വസിക്കുന്ന പരദേശികളുടെ സംഭാവനകൾ കണക്കിലെടുത്ത് കേരളം, കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയർന്നിട്ടുണ്ട്. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ്‌ കേരളം വികസിച്ചത്. കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ്‌. മതസഹിഷ്ണുത, ജാതി-മത-വർഗവീക്ഷണം, രാഷ്ട്രീയബോധം, മൂല്യബോധം, സാക്ഷരത, സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകൾ കേരളത്തിൽ പൊതുവെ വികസിച്ചുവരാൻ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാർവ്വലൗകികതയാണ്‌. കേരളത്തിൽ മൂന്നേകാൽ കോടിയിലേറെ വരുന്ന ജനങ്ങൾ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികൾ അല്ല എന്നതാണ്‌ കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം. ഈ മത-ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി. മതന്യൂനപക്ഷങ്ങളിൽ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ്‌. അപ്രധാനമായവരിൽ ബുദ്ധ-ജൈന-സിക്ക് വിഭാഗങ്ങളും ഉണ്ട്. ഭാഷാന്യൂനപക്ഷങ്ങളിൽ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ്‌. കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങൾ ഉണ്ട്. അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്‌.
       ഒരു മതമായി കേരളത്തിൽ കുടിയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദർ ആണ്‌. സിറിയൻ നാഗരികതയിൽ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേർന്നു. സിറിയൻ നാഗരികതയിൽ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേർന്നു. ക്രിസ്തുമതം ദർശനങ്ങളിലൂടെയും പരിവർത്തനത്തിലൂടെയും തെക്കൻകേരളത്തില് വ്യാപിച്ചപ്പോൾ ഇസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദർശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കൻ മേഖലയിൽ വ്യാപിച്ചു. എന്നാൽ ഇതിനേക്കാൾ വളരെ മുൻപേ തന്നെ ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ വേരൂന്നിയിരുന്നു.                                                         
                        സാംസ്കാരിക സ്ഥാപനങ്ങൾ
                  കേരളത്തിൽ മലയാള ഭാഷകലസാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തേത് 1956 ഓഗസ്റ്റ് 15നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്‌. തൃശൂർ ആണ്‌ ആസ്ഥാനം. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്‌ അക്കാദമിയുടെ ലക്ഷ്യം. കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ഗ്രന്ഥശാല അക്കാദമിക്ക് സ്വന്തമായുണ്ട്. മികച്ച സാഹിത്യസൃഷ്ടികൾക്ക് അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കേരള സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 1968-ൽ നിലവിൽ വന്ന ഭാഷാ പഠനകേന്ദ്രം വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനംഭാഷാ നവീകരണ എന്നീ മേഖലകളിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഭൗതികശാസ്ത്രംസാമൂഹികശാസ്ത്രംപ്രകൃതിശാസ്ത്രംസാങ്കേതികശാസ്ത്രം പ്രസിദ്ധീകരണവിഭാഗം എന്നിങ്ങനെ അഞ്ച് അക്കാദമിക വിഭാഗങ്ങൾ ഉണ്ട്. അഖിലേന്ത്യാ തലത്തിൽ പ്രാദേശിക ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഏറ്റവും മികച്ചത് കേരളത്തിന്റേതാണ്‌. ചിത്ര-ശില്പകലകളുടെ വികസനംസം‌രക്ഷണംഉദ്ധാരണംപോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ1962-ൽ ആരംഭിച്ച സ്ഥാപനമാണ്‌ ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനംഗവേഷണംപ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്‌.കേരള കലാമണ്ഡലമാണ്‌ മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കലാമണ്ഡലം മഹാകവി വള്ളത്തോളാണ്‌ സ്ഥാപിച്ചത്. കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണിത്.കഥകളിയാണ്‌ പ്രധാനമായും അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടംകൂടിയാട്ടംതുള്ളൽചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്.സംഗീതംനാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ 1958-ൽ തുടങ്ങിയ സ്ഥാപനമാണ്‌ സംഗീത നാടക അക്കാദമി. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് തൃശ്ശൂരിനെയാണ്.
                                 ആചാരങ്ങള്‍
              ഭാഷാന്യൂനപക്ഷങ്ങളുടെ വരവിനെത്തുടർന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും കൂടാതെ കേരളത്തിന്റെ മൊത്തത്തിലുള്ള സാംസ്കാരിക പശ്ചാത്തലത്തിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജനനംവിദ്യാഭ്യാസംവിവാഹംമരണം എന്നിവയോടനുബന്ധിച്ചു നടത്തിയിരുന്നു ആചാരപരമായ ചടങ്ങുകളിൽ തികച്ചും ദ്രാവിഡീയമായ കാഴ്ചപ്പാടുണ്ടായിരുന്ന കേരളത്തിലെ ജനങ്ങൾ വിവിധ മതങ്ങളുടെ വരവോടെ അതാതു മതങ്ങളിൽ അനുശാസിക്കുന്ന വിധത്തിലുള്ള ആചാരങ്ങൾ സ്വീകരിക്കുകയുണ്ടായെങ്കിലും പൂർവികാചാരങ്ങൾ പാടെ വിസ്മരിക്കാത്ത തരത്തിലുള്ള നയമാണ്‌ അതിലും പ്രകടമായിരുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ടശേഷം മറ്റു മതങ്ങളുടെ ആചാരങ്ങൾ സ്വാംശീകരിക്കുന്നതിലും കേരളീയർ വിമുഖത കാട്ടിയിട്ടില്ല. ദ്രാവിഡീയാചാരങ്ങൾ സ്വാംശീകരിച്ച ബൗദ്ധരും ബൗദ്ധർ പിന്തുടർന്നിരുന്ന വിവിധാചാരങ്ങൾ സ്വാംശീകരിച്ച ഹിന്ദുക്കളെയും ക്രിസ്തീയരേയും കേരളത്തിൽ കാണുന്നു.
           ആഘോഷങ്ങളും ഉത്സവങ്ങളും
                         കേരളത്തിലെ ഉത്സവങ്ങളിൽ പലതും പ്രാദേശികതലത്തിൽ പ്രാധാന്യമുള്ളവ മാത്രമാണ്‌. ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്‌. ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും.
                       മാമാങ്കം
                      പ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്നു ഇത്. ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു ഇത്.
                                        ഓണം
          കേരളത്തിന്റെ സംസ്ഥാനോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് ഓണാഘോഷം പ്രധാനം. അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു. പണ്ട് കേരളം വാണിരുന്ന മഹാബലി എന്ന രാജാവ്വാമനൻ തന്നെ ചവിട്ടിത്താഴ്ത്തിയ പാതാളത്തിൽ നിന്ന് , വർഷം തോറും തന്റെ പ്രജകളെ കാണാൻ വരുന്ന വേളയാണ് ഓണമെന്നാണ് ഐതിഹ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനസർക്കാർ ജില്ലാ തലസ്ഥാനങ്ങളിലും സംസ്ഥാനതലസ്ഥാനത്തും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു.
                       വിഷു
              കേരളത്തിന്റെ കാർഷികോത്സവമാണ് വിഷുവിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ കൃഷിക്കാർ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കർഷകവർഷാരംഭം എന്നും പറയാറുണ്ട്. . കൊല്ലവർഷാരംഭത്തിനുമുൻപ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആയിരുന്നിരിക്കണം.
                  ഈസ്റ്റർ
       ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ഈസ്റ്റർ കേരളത്തിലും ആഘോഷിക്കുന്നു. 1952-വരെ കേരളത്തിലെ സുറിയാനി സഭകൾ പഴയരീതിയിലായിരുന്നു ഈസ്റ്റർ കൊണ്ടാടിയിരുന്നത്. എന്നാൽ 1955-ൽ കൽദായ സഭ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ്‌ ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.
    ഈദ് അൽഫിതറും ഈദ് അൽ-അസ്‌ഹയും
        മുസ്ലീങ്ങളുടെ രണ്ട് പെരുന്നാൾ ആഘോഷങ്ങളാണ്‌ ഈദുൽ ഫിത്റും ഈദുൽ അസ്‌ഹയും. ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്നും ഈദുൽ അസ്‌ഹ ബക്രീദ്ബലി പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിജ്‌റ വർഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വ്രതത്തിനൊടുവിൽ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്നതാണ്‌ ഈദുൽ ഫിത്‌ർ. അന്നേദിവസം ഭക്ഷണത്തിന്‌ വകയില്ലാത്തവരെ നിർബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മകളുണർത്തി കടന്ന് വരുന്ന പെരുന്നാളാണ്‌ ഈദുൽ അസ്‌ഹ. മൃഗത്തെ ബലിയർപ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത. കേരളത്തിലും ആഹ്ലാദ‌പൂർ‌വം ഈദ് ആഘോഷിക്കപ്പെടുന്നു.
   പ്രാദേശിക ആഘോഷങ്ങൾ
          കേരളത്തിൽ പ്രാദേശിക പ്രസക്തിയുള്ള നിരവധി ആഘോഷങ്ങൾ നടന്നു വരുന്നു. ഇതിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്നവയും ദേവാലയ ആഘോഷങ്ങളും ഉൾപ്പെടും
ü  അർത്തുങ്കൽ പെരുന്നാൾ- ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിലെ പെരുന്നാളാണിത്.
ü  മകരവിളക്ക്- ശബരിമലയിലെ ഏറ്റവും പ്രധാനമായ വിശേഷം. ജനുവരി മാസത്തിൽ (മകരസംക്രാന്തിനാളിൽ) നടത്തപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർത്ഥാടകർ എത്താറുണ്ട്.
ü  ഗജമേള- ജനുവരി മാസത്തിൽ തൃശൂരിൽ വച്ച നടത്തപ്പെടുന്ന ഗജമേള വിദേശികളെ ആകർഷിക്കുന്നു
ü  ഉത്രാളിക്കാവ്പൂരം- തൃശൂരിലെ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവിലെ പൂരം. രാവും പകലുമായി ആനയെഴുന്നള്ളിപ്പ് നടക്കുന്നു.
ü  മരാമൺ കൺവെൻഷന്‍- പത്തനം‌തിട്ടയിലെ കോഴഞ്ചേരിയിൽ പമ്പാ തീരത്ത് വച്ച് നടക്കുന്ന പ്രസിദ്ധമായ ക്രൈസ്തവസമ്മേളനം.
ü  കോണ്ടോട്ടിനേർച്ച-മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പള്ളിയിൽ മുസ്ലീം പുരോഹിതന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം
ü  മീനഭരണി- മീനമാസത്തിലെ ഭരണിനാളിൽ നടത്തപ്പെടുന്ന ആഘോഷം. ഭഗവതിക്കാവുകളിലാണ്‌ പ്രധാനം. കൊടുങ്ങല്ലൂർ ഭരണിയാണ് എറ്റവും പ്രസിദ്ധം.
ü  മലയാറ്റൂർ പെരുന്നാൾ- മലയാറ്റൂർ സെന്റ്.തോമസ് പള്ളിയിലെ പെരുന്നാൾ. വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലെ മലകയറ്റം പ്രധാനം
ü  തൃശൂർ പൂരം- പൂരങ്ങളിൽ ഏറ്റവും പ്രസിദ്ധമായ പൂരം. കുട മാറ്റമാണ്‌ പ്രസിദ്ധമായത്.
ü  എടത്വപ്പെരുന്നാൾ- ആലപ്പുഴയിലെ എടത്വയിലെ സെന്റ്.ജോർജ്ജ് പള്ളിയിലെ പെരുന്നാൾ. 11 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
ü  ഓച്ചിറക്കളി- കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിനു മുന്നിലുള്ള പടനിലത്തെ ആഘോഷം. യുദ്ധത്തിന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം.
ü  കർക്കിടകവാവ്- ഹിന്ദുക്കൾ പിതൃക്കളുടെ പ്രീതിക്കായി ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ പ്രധാനമായ ഒരു ദിവസം. കടൽക്കരകളിലും പുഴക്കരകളിലും ബലിയർപ്പിക്കുന്നു.
ü  നെഹ്റു ട്രോഫി വള്ളംകളി- ആലപ്പുഴ പുന്നമടക്കായലിലെ ലോകപ്രസിദ്ധമായ ജലകായികമേള. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ü  ബീമാപള്ളി ഉറുസ്‍- തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ബീമാപള്ളിയിലെ പെരുന്നാൾ. ബീമാബീവി എന്ന പുണ്യസ്ത്രീയുടെ മരണദിവസമാണ്‌ ഈ മുസ്ലീം ആഘോഷം നടക്കുന്നത്. മറ്റു മതസ്ഥരും ചന്ദനക്കുടം വഹിക്കാൻ എത്തുന്നു.
ü  ആറന്മുള വള്ളം കളി- ആറന്മുളയിലെ ഉത്രട്ടാതി വള്ളം കളിൽ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള നാളുകളിൽ ജലഘോഷയാത്രയായി നടത്തപ്പെടുന്നു.
ü  കല്പാത്തി രഥോത്സവം-
ü  ഭരണങ്ങാനം പെരുന്നാള്‍-
ü  മലബാർ മഹോത്സവം-
ü  ആനയൂട്ട്
ü  ദീപാവലി-
ü  ആറ്റുകാൽ പൊങ്കാല- തിരുവനന്തപുരം ജില്ലയിലാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല എന്ന പേരിൽ അറിയപ്പെടുന്നത്. 
                                              വിദ്യാഭ്യാസം
           കേരളത്തിൽ വിദ്യാഭ്യാസം ബുദ്ധജൈനമതക്കാരുടെ പള്ളികളെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടർന്നു. എൻ.എസ്.എസ്എസ്.എൻ.ഡി.പി,എസ്.എൻ.ട്രസ്‌റ്റ്എം.ഇ.എസ് എന്നീ സംഘടനകളും ഒട്ടേറെ സ്കൂളുകളും കോളെജുകളും നടത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയിൽ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയൊടും കിട പിടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസമേഖലയിൽ പരിമിതികൾ ഉണ്ടെങ്കിൽ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്. അക്ഷയ എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.
          കണ്ണൂർ സർവ്വകലാശാലകോഴിക്കോട് സർവ്വകലാശാലകാർഷിക സർവ്വകലാശാല തൃശൂര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല,സംസ്കൃത സർവ്വകലാശാല കാലടിമഹാത്മഗാന്ധി സർവ്വകലാശാല കോട്ടയംകേരള സർവ്വകലാശാലതിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രമുഖ സർവ്വകലാശാലകൾ.കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാലാ പദവി ഉണ്ട്.
          സർക്കാർ മേഖലയിലും എയിഡഡ്- അൺ എയിഡഡ് മേഖലകളിലുമായി 12000 ത്തിൽ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ മേഖലയിൽ ഏതാണ്ട് 5600 അദ്ധ്യാപകരും എയിഡഡ് മേഖലയിൽ ഏതാണ്ട് 1൧൦൦൦൦ അദ്ധ്യാപകരും ജോലിനോക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം കെ‌) കോഴിക്കോട്നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കോഴിക്കോട് തുടങ്ങിയ അന്തർദേശീയ നിലവാരമുള്ള സാങ്കേതിക മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് .
                                            സാക്ഷരത
         കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സർവേയിൽ കേരളത്തിലെ സാക്ഷരതാ നിരക്ക് 90.12 ശതമാനമാണ്‌. നിരക്ഷരർ 7.96% വും. ഇതിൽ വയനാട് ജില്ലയിലാണ്‌ ഏറ്റവും കുറവ് സാക്ഷരത നിരക്ക്. 81.34%. കൂടിയ നിരക്ക് പത്തനംതിട്ട ജില്ലയിലും. വായനാശീലത്തിലും പത്തനംതിട്ടയാണ്‌ മുന്നിൽ. 

           കേരളീയരുടെ ആഹാരരീതി
              കേരളീയരുടെ മുഖ്യാഹാരം അരികൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ്. കാലാവസ്ഥയും മണ്ണും അനുയോജ്യമായതുകൊണ്ട് നെൽകൃഷി ഇവിടെ വ്യാപകമാണ്. പുഴകളിൽ നിന്നും കായലുകളിൽനിന്നും കടലിൽനിന്നും ധാരാളമായി ലഭിക്കുന്ന മത്സ്യവും മലയാളിയുടെ ഭക്ഷണത്തിന്റെ മുഖ്യഭാഗമാണ്. അറബിക്കടൽകേരളത്തിന്‌ ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു. ഇവകൂടാതെ യൂറോപ്യന്മാരുടെ വരവോടെ പ്രചാരത്തിലായ കപ്പയും പിൽക്കാലത്ത് ഇവിടത്തുകാരുടെ ഭക്ഷണത്തിൽ പ്രധാനഭാഗമായിട്ടുണ്ട്. പണ്ടുകാലത്ത് ഏറെ വ്യാപകമല്ലാതിരുന്ന മാംസാഹാരങ്ങളും അടുത്തകാലത്തായി മലയാളിയുടെ പ്രധാനഭക്ഷണങ്ങളിൽ ഇടം നേടിയിട്ടുണ്ട്. കോഴിമാംസത്തിന്റെ ആളോഹരി ഉപഭോഗം ഇക്കാലത്ത് കേരളത്തിൽ വളരെയേറെ കൂടിയിട്ടുണ്ട്.
           ഭക്ഷണപ്രിയരാണ് കേരളീയർ. അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ പാചകങ്ങളിൽ നല്ലപോലെയുണ്ട്. പൂർണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിൽ കുറവാണ്. എങ്കിലും ഓണംവിഷു മുതലായ ആഘോഷവേളകളിലും മറ്റ് ചടങ്ങുകൾക്കും ഒഴിച്ചുകൂടാനാവാത്ത സദ്യ പൊതുവേ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. കുത്തരിയുടെ ചോറ്സാമ്പാർകാളൻപുളിശ്ശേരിഎരിശ്ശേരിഓലൻഅവിയൽകൂട്ടുകറിഉപ്പേരിഅച്ചാർപുളിപപ്പടം,പച്ചടികിച്ചടിരസംപഴംവറുത്തുപ്പേരിശർക്കര ഉപ്പേരി എന്നിവയാണ് പ്രധാനമായും സദ്യയുടെ വിഭവങ്ങൾ. വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ പായസം കൂടിയായാലേ സദ്യ പൂർണ്ണമാകുകയുള്ളൂ. അടസേമിയചെറുപയർഅരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങൾ നിലവിലുണ്ട്. പ്രാദേശികമായി ഇതിനു അല്പം വകഭേദങ്ങൾ ഉണ്ടാവാം. മലബാറിൽ മുസ്ലീങ്ങളൂടെ ഇടയിലും മദ്ധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദ്യക്ക് വൈവിധ്യവും സ്വാദുമേറിയ മത്സ്യ-മാംസവിഭവങ്ങളും ധാരാളമായി കാണാം. മാംസം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളിൽ പ്രസിദ്ധമായത് ചിക്കൻ ബിരിയാണി ആണ്. മലബാറിലെ മുസ്ലിം മേഖലകളിൽ തയാറാക്കുന്ന ചിക്കൻ ബിരിയാണി വിശേഷിച്ചും പ്രസിദ്ധമാണ്. കുട്ടനാടൻ പ്രദേശങ്ങൾ മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രസിദ്ധമാണ്. ഇവ കൂടാതെ പുട്ട്ദോശപലതരം പത്തിരികൾഅപ്പംഇടിയപ്പം തുടങ്ങി അരികൊണ്ടുണ്ടാക്കുന്ന നിരവധി പലഹാരങ്ങളും കേരളത്തിന് തനതായുണ്ട്.
                                   കായികരംഗം
         കേരളം കായികരംഗത്ത് മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചു നിൽക്കുന്നു. ചരിത്രത്തിനു ഒരു പതിറ്റാണ്ട് പാരമ്പര്യമുണ്ടെങ്കിലും 1950കളിലാണ്‌ കേരളം കായികരംഗത്ത് പേരെടുക്കുന്നത്. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗോദവർമ്മ രാജ (ജി.വി.രാജ) ആണ്‌. 1974ൽ ലോങ്ങ് ജമ്പിൽ 8.07 മീറ്റർ ചാടിയ ടി.സി. യോഹന്നാൻ ഇത്രയും ദൂരം ചാടുന്ന ആദ്യത്തെ ഏഷ്യക്കാരനായി. കേരളത്തിലെ മികച്ച് ഓൾ റൗണ്ടർ അത്‌ലറ്റായ സുരേഷ്ബാബു കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ താരമായി മാറിയത് 1978-ലാണ്‌. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യത്തെ മലയാളി താരം ഓ.എൽ. തോമസ് ആണ്‌. ആദ്യത്തെ മലയാളി ഒളിമ്പ്യൻലക്ഷ്മണും അർജ്ജുനപുരസ്കാര ജേതാവ് സി. ബാലകൃഷ്ണനുമാണ്‌
       ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയായ പി.ടി. ഉഷ ഏഷ്യൻ ഗെയിംസ്കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ നിരവധി രാജ്യാന്തരം മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി കേരളത്തിന്റെ അഭിമാനപാത്രമായി. ആദ്യമായി ഏഷ്യൻ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച വനിത എം.ഡി.വത്സമ്മയാണ്‌
         മേഴ്സി മാത്യു കുട്ടൻഷൈനി വിത്സൺകെ.എം. ബീനാമോൾ ബോബി അലോഷ്യസ്അഞ്ജു ബോബി ജോർജ്ജ്,കെ.സി. റോസക്കുട്ടിചിത്ര കെ. സോമൻ തുടങ്ങിയ നിരവധി രാജ്യാന്തര അത്‌ലറ്റുകളെ കേരളം വാർത്തെടുത്തിട്ടുണ്ട്.
           കേരള വോളീബോൾ രംഗത്തു നിന്ന് ലോകപ്രശസ്തിയിലേക്കുയർന്ന താരമാണ്‌ ജിമ്മി ജോർജ്ജ് ഇന്ത്യക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ അദ്ദേഹമായിരുന്നു. 1950-ലാണ് കേരളത്തിൽ വോളിബോൾ അസോസിയേഷൻ രൂപം കൊണ്ടത്.
           കേരളത്തിൽ നിന്നു രഞ്ജി ട്രോഫി വഴി ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടു താരങ്ങളുണ്ട്.കോതമംഗലത്തു കാരനായ ശ്രീശാന്ത് 2005 മുതൽ ഇന്ത്യൻ ടീമിൽ അംഗമാണ്. ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ മകൻടിനു യോഹന്നാൻ ആണ്‌ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച മറ്റൊരു മലയാളി.
             വാര്‍ത്താ മാധ്യമങ്ങൾ
      ഒമ്പത് ഭാഷകളിലായി ഡസനിലധികം വർത്തമാനപത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.  ഇതിൽ പ്രധാനമായും ഉള്ളത് മലയാളത്തിലുംഇംഗ്ലീഷിലുമാണ്‌. ഇവയിൽ മലയാള മനോരമമാതൃഭൂമിമാധ്യമം,വർത്തമാനം, THEJAS,ജന്മഭൂമിദേശാഭിമാനി,ചന്ദ്രികദീപികവീക്ഷണം , കേരളകൗമുദിഎന്നീ ദിനപ്പത്രങ്ങളും ഇന്ത്യാ ടുഡെവനിതഗൃഹലക്ഷ്മിമാതൃഭൂമി ആഴ്ചപ്പതിപ്പ് , ഭാഷാപോഷിണിമാധ്യമം ആഴ്ചപ്പതിപ്പ്സംസ്കാരിക പൈതൃകംതുടങ്ങിയ ആനുകാലികങ്ങളും ഉൾപ്പെടുന്നു.
             ദൂരദർശൻ ആണ്‌ ആദ്യമായി ടെലിവിഷൻ പരിപാടികൾ സം‌പ്രേഷണം ചെയ്ത് തുടങ്ങിയത്. കൂടാതെ ഏഷ്യാനെറ്റ്കൈരളിമനോരമന്യൂസ്സൂര്യഇന്ത്യാവിഷൻ,അമൃതജയ്‌ഹിന്ദ്ടി.വി. തുടങ്ങിയ 17 സ്വകാര്യചാനലുകളും ടെലിവിഷൻ പരിപാടികൾ സം‌പ്രേഷണം ചെയ്യുന്നുണ്ട്.മലയാളത്തിലെ ടെലിവിഷൻ വാർത്താ ചാനലുകളാണുകൈരളിപീപ്പിൾ,ഏഷ്യാനെറ്റ്ന്യൂസ്,ഇന്ത്യാവിഷൻ,മനോരമന്യൂസ്,റിപ്പോർട്ടർചാനൽഎന്നിവ. ആകാശവാണി ആണ്‌ പ്രധാന റേഡിയോ പ്രക്ഷേപകർ. ഇവരെക്കൂടാതെ സ്വകാര്യറേഡിയോനിലയങ്ങളായ റെഡ്എഫ്.എംറേഡിയോമാംഗോക്ലബ്എഫ്.എം എന്നിവയുംഉണ്ട്. ബി.എസ്.എൻ.എൽ,ടാറ്റാഇൻഡികോം,റിലയൻസ്വോഡഫോൺഎയർടെൽഐഡിയഎയർസെൽഎം.ടി.എസ്യൂണിനോർറ്റാറ്റഡൊകോമൊ എന്നീമൊബൈൽസേവനദാതാക്കളാണ്‌കേരളത്തിലുള്ളത്.ഗൂഗിൾ ന്യൂസിന്റെ മലയാളം പതിപ്പ് 2008 സെപ്റ്റംബറിൽ നിലവിൽ വന്നു. ബി.എസ്.എൻ.എൽ.‍,ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്വി.എസ്.എൻ.എല്.‍എന്നിവനൽകുന്ന ബ്രോഡ്‌ബാന്റ് ഇന്റർനെറ്റ് സർവ്വീസുകൾ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാണ്‌.
             മലയാള ചലച്ചിത്ര വ്യവസായം കേരളത്തിലാണ്‌ ഉള്ളത്. കൂടാതെ ഇംഗ്ലീഷ്തമിഴ്ഹിന്ദി എന്നീ ഭാഷകളിലുമുള്ള ചലച്ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു.മലയാളചലച്ചിത്രനടനായ പ്രേംനസീർ 720 ചിത്രങ്ങളിൽ നായകവേഷം ചെയ്തിട്ടുണ്ട് മലയാള ചലച്ചിത്ര അഭിനേതാക്കളായ മോഹൻലാലുംമമ്മൂട്ടിയും 7 തവണ മികച്ച നടനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്
                                                   കുടിവെള്ളം
           കേരളത്തിലെ 70 ശതമാനം പേർക്കും ശുദ്ധജലം അവരവരുടെ വീടുകളിൽ ഉള്ള കിണർകുളം എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേർക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാൽ നഗരങ്ങളിലും മറ്റും സർക്കാർ ശുദ്ധജലം കുഴലുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ സമുദ്രതീരത്ത് കിടക്കുന്ന വൈപ്പിൻ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം.  നദികളിൽ നിന്നും പാടങ്ങളിൽ നിന്നും അനുവദനീയമായ അളവിലും കൂടുതൽ മണൽ എടുക്കുന്നത് തൃശ്ശൂർ ജില്ലയിലെ പലയിടങ്ങളിലും വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
               ഔദ്യോഗിക മുദ്രകള്‍
               കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളവുംഔദ്യോഗികമുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായിനിൽക്കുന്നആനകളുമാണ്. തെങ്ങാണ് കേരളത്തിന്റെഔദ്യോഗികവൃക്ഷം. മലമുഴക്കിവേഴാമ്പലിനു ഔദ്യോഗിക പക്ഷിയുടേയും ഇന്ത്യൻആനയ്ക്ക് ഔദ്യോഗികമൃഗത്തിന്റേയും സ്ഥാനമുണ്ട്. കണിക്കൊന്ന കേരളത്തിന്റെഔദ്യോഗിക പുഷ്പവുംകരിമീൻ കേരളത്തിന്റെഔദ്യോഗികമത്സ്യവും ആണ്. യേശുദാസാണ് ആസ്ഥാന ഗായകൻ                     

No comments: