Ind disable
Showing posts with label 1980'sThe golden age of malayalam films. Show all posts
Showing posts with label 1980'sThe golden age of malayalam films. Show all posts

1980's The golden age of malayalam film Indusry


1980-കൾ: സുവർണ്ണകാലഘട്ടം

          എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള കാലഘട്ടത്തെയാണ് പൊതുവേ മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിളിക്കുന്നത്. കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ മധ്യവർത്തിസിനിമകളുടെവരവ്എൺപതുകളുടെതുടക്കതോടുകൂടിയാണ്.സമാന്തരസിനിമയുടെയും ജനപ്രിയസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്നാണ് മധ്യവർത്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അരവിന്ദൻ, അടൂർ, ജോൺ എബ്രഹാം എന്നിവർ സമാന്തരസിനിമയുടെയും ഭരതൻ, പത്മരാജൻ, കെ. ജി. ജോർജ്ജ്, മോഹൻ എന്നിവർ മധ്യവർത്തിസിനിമയുടെയും ഐ.വി. ശശി, സത്യൻഅന്തിക്കാട്, സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവർ ജനപ്രിയസിനിമയുടെയുംവക്താക്കളായിരുന്നു.മെലോഡ്രാമകളിലൂടെശ്രദ്ധേയനായ ഫാസിൽ രംഗത്തെത്തിയതും ഈ സമയത്താണ്.
                നസീറിനു ശേഷം മലയാളസിനിമയെ ദീർഘകാലം വാണ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ രംഗപ്രവേശനവും 80-കളുടെ ആദ്യം തന്നെ നടന്നു. മേളയിലൂടെ മമ്മൂട്ടിയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലും ചലച്ചിത്രരംഗത്തെത്തി. അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം, അനന്തരം; അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്; ഭരതന്റെ ചാമരം, കാറ്റത്തെ കിളിക്കൂട്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി; പത്മരാജന്റെഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാന് മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ,തൂവാനത്തുമ്പികൾ, അപരൻ,മൂന്നാം പക്കം; കെ. ജി. ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്; ബാലു മഹേന്ദ്രയുടെ യാത്ര എന്നിവ ഈ ദശാബ്ദത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചു പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ചിത്രങ്ങളുടെ വിജയം.
                   സാങ്കേതികപരമായും 80-കളിലെ ചിത്രങ്ങൾ മുന്നിട്ടുനിന്നു. ദക്ഷിണേന്ത്യയിലെ അദ്യത്തെ 70 എം.എം സിനിമയായപടയോട്ടം 1982-ലും ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ 1984-ലും പുറത്തിറങ്ങി. മങ്കട രവിവർമ്മ,പി.എസ്. നിവാസ്,വേണു, മധു അമ്പാട്ട്, വിപിൻദാസ് തുടങ്ങിയഛായഗ്രാഹകരും ജോൺസൺ, ശ്യാം, ഗുണാ സിങ്ങ് തുടങ്ങിയ പശ്ചാത്തലസംഗീത വിദഗ്ധരും ഈ കാലയളവിൽ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തു. ശ്രീനിവാസൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ജീവിതഗന്ധിയായ മികച്ച പല ചിത്രങ്ങളും 80-കളിൽ പുറത്തുവന്നു.            
                            1988-ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ പിറവി അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ബഹുമതികൾ വാരിക്കൂട്ടിയ ഇന്ത്യൻ ചലച്ചിത്രമാണ്. തൊട്ടടുത്ത വർഷം വൈക്കം മുഹമ്മദ് ബഷീറിന്റെമതിലുകൾ എന്ന കഥ അടൂർ ചലച്ചിത്രമായി അവിഷ്കരിച്ചു. മമ്മൂട്ടി നായകനായി അഭിനയിച്ച ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് മലയാളിക്ക് മറ്റൊരു പ്രമേയശൈലി കാഴ്ച്ച വെച്ചു. നടൻ ജയന്റെ ചിത്രീകരണത്തിനിടെയുള്ള അപകടമരണവും (1980) സംവിധായകൻ ജോൺ എബ്രഹാമിന്റെ ദുരൂഹമരണവും (1987) 1980-കളിലെ കറുത്ത സംഭവങ്ങളായി.